കോർക്ക്: വടക്കൻ കോർക്കിലെ അലോവ് നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അന്വേഷണം. ഇൻലാൻഡ് ഫിഷറീസ് അയർലന്റും പരിസ്ഥിതി സംരക്ഷണ ഏജൻസിയുമാണ് സംഭവത്തിൽ വെവ്വേറെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നദിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കാന്റൂർക്കിന് സമീപമായി സ്ഥിതിചെയ്യുന്ന നദിയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. ഇതേ തുടർന്നാണ് നദിയുടെ അവസ്ഥ മോശം ആയത്. അതേസമയം ഇതുവരെ നദിയിൽ മത്സ്യങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഐഎഫ്ഐയുടെയും ഇപിഎയുടെയും തുടർനീക്കം.
Discussion about this post

