ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.
8 മണിയോടെ ഗ്രാൻബൈ റോയയിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഫയർഫോഴ്സ് ഉടൻ എത്തി തീ അണയ്ക്കുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ എത്തിയായിരുന്നു രക്ഷാപ്രവർത്തനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

