- കോറിൻ വുഡ്സ് കുരിശുമല തീർത്ഥാടനം ഈ മാസം
- കുത്തേറ്റ് മരിച്ച യുക്രെയ്ൻ വംശജന്റെ സംസ്കാരം ചൊവ്വാഴ്ച
- അഭിഷേകാഗ്നി ത്രിദിന ബൈബിൾ കൺവെൻഷൻ മെയിൽ
- ചൂടിന് ശമനം; വരാനിരിക്കുന്നത് തണുപ്പിന്റെ നാളുകൾ
- ഡബ്ലിനിൽ പിടിച്ചെടുത്തത് 350 ഇ- സ്കൂട്ടറുകൾ
- ഐ എസ് ഡി കസ്റ്റമർ സർവീസ് പോർട്ടലിൽ മാറ്റം
- കോർക്ക് സിറോ മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിയുടെ നോമ്പ് ധ്യാനം 29 മുതൽ
- തിരുവനന്തപുരത്ത് സുധീര് കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും ; കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ജെയിംസ് ജെയ്ക് ബെർണി എന്ന 50 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെർണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അയൽവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത് എന്നാണ് പ്രദേശവാസികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ബെർണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാൽഗഗഡിയിലെ ഫോക്‌സ്‌ഡെൻ ഡ്രൈവിൽ ആണ് അദ്ദേഹം താമസിക്കുന്നത്.
കോർക്ക്: കോർക്കിലെ വാഹനയാത്രികരെ ബുദ്ധിമുട്ടിച്ച് റോഡിലെ കുഴികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് 14,000 പരാതികളാണ് കോർക്ക് സിറ്റി- കൗണ്ടി കൗൺസിലുകൾക്ക് ലഭിച്ചത്. മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത് കോർക്കിൽ നിന്നാണ്. പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഡബ്ലിനാണ്. റോഡിലെ കുഴികൾ സംബന്ധിച്ച് 5,000 പരാതികളാണ് അധികൃതർക്ക് ഡബ്ലിനിൽ നിന്നും ലഭിച്ചത്. കെറിയിൽ നിന്നും 4,500 പരാതികളും, ലിമെറിക്കിൽ നിന്നും 4232 പരാതികളും ഉയർന്നു. കൗണ്ടി മീത്തിൽ റോഡിലെ കുഴി സംബന്ധിച്ച് 3,366 പരാതികളാണ് ഉയർന്നിരിക്കുന്നത്. 2022 ന് ശേഷം അയർലന്റിൽ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. 2022 നും 2024 നും ഇടയിൽ പരാതികളുടെ എണ്ണത്തിൽ 92 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടെന്നാണ് കണക്കുകൾ. 2022 ൽ രാജ്യത്ത് ആകമാനം 10,212 പരാതികൾ ഉയർന്നപ്പോൾ 2024 ൽ ഇത് 19,618 ആയി .
ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമേകി ഗോൾഫ്. അയർലന്റിൽ പ്രായപൂർത്തിയായ 10 ൽ ഒരാൾ ഗോൾഫ് കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോൾഫ് വഴി പ്രതിവർഷം 717 മില്യൺ യൂറോ രാജ്യത്തിന്റെ ഖജനാവിൽ എത്തുന്നുണ്ട്. ഇതിന് പുറമേ കായികയിനം 15,600 തൊഴിലവസരങ്ങളും ഒരുക്കുന്നു. ഗോൾഫ് സംഘടനകളുടെ കൂട്ടായ്മയായ ആർ&എയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഗോൾഫ് തൊഴിൽ, നികുതി വരുമാനം, എന്നിവയ്ക്ക് നൽകുന്ന പ്രയോജനങ്ങൾ ആയിരുന്നു പഠനവിധേയം ആക്കിയത്. കൊറോണയ്ക്ക് ശേഷം ഗോൾഫ് ടൂറിസത്തിന്റെ പ്രാധാന്യവും പങ്കാളിത്തവും വർദ്ധിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാതെ 400 ലധികം പേർ. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം 419 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവരെ ട്രോളികളിൽ ചികിത്സിച്ചുവരികയാണെന്ന് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അറിയിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ മാത്രം 100 ലധികം രോഗികൾക്ക് കിടക്കകൾ ആവശ്യമായിട്ടുണ്ട്. 103 രോഗികളാണ് ഇവിടെ കിടക്ക കാത്ത് കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 52 രോഗികളും , ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 31 രോഗികളും കിടക്ക ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഡബ്ലിൻ/ ഭരണിക്കാവ്: ഓസ്‌കർ ട്രാവൽസ് എംഡി വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു. ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ളയാണ് മരിച്ചത്. 84 വയസ്സായിരുന്നു. റി.ട്ട കൃഷിവകുപ്പ് ഓഫീസറാണ് അദ്ദേഹം. ഭാര്യ- പ്രഭ കുമാരി. മക്കൾ റാണി, രേണു. മരുമക്കൾ ബിനുരാജ്, വിനോദ്.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് നേരെ ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാഞ്ചാർഡ്‌സ്ടൗണിലെ ഷോപ്പിംഗ് സെന്ററിൽ ആയിരുന്നു സംഭവം. മോഷ്ടാവിനെ പ്രതിരോധിക്കുന്നതിനിടെ ആയിരുന്നു പോലീസുകാരന് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ നാല് മണിയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് സെന്ററിൽവച്ച് രണ്ട് പേരെ അവിടെയെത്തിയ അക്രമി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ കനോലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ 30 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 1500 യൂറോയും പിടിച്ചെടുത്തു.
ഡബ്ലിൻ: അയർലന്റ് മലയാളി സ്മിതയുടെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി അന്തരിച്ചു. 73 വയസ്സായിരുന്നു. മൃതദേഹം ബുധനാഴ്ച ( ജൂൺ 25) ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ലൂക്കനിലാണ് സ്മിത താമസിക്കുന്നത്. ലളിതയാണ് കൃഷ്ണൻ കുട്ടിയുടെ ഭാര്യ. മക്കൾ: സ്മിത (അയർലന്റ്), സരിത (എറണാകുളം). മരുമക്കൾ: ഷിജിമോൻ (അയർലന്റ്), ശ്രീജിത്ത് (എറണാകുളം
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വാരാന്ത്യത്തിലും അടുത്ത വാരവും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും അയർലന്റിൽ അനുഭവപ്പെടുക. അതേസമയം അടുത്ത വാരാന്ത്യം പിന്നിടുമ്പോൾ കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക എന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ജൂലൈ 6 മുതലാകും രാജ്യത്ത് ചൂട് ആരംഭിക്കുക. ഇത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കൗണ്ടികളിൽ 27 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും. ഇതിനോട് അനുബന്ധിച്ച് ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി അയർലന്റ്. ഇത് സംബന്ധിച്ച നിയമഭേദഗതിയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ അംഗീകാരം നൽകി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് ബില്ല് മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചത്. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അയർലന്റിന്റെ നീക്കം. ഇസ്രായേലി സെറ്റിൽമെന്റ്‌സ് പ്രൊഹിബിഷൻ ഓഫ് ഇംപോർട്ടേഷൻ ഓഫ് ഗുഡ്‌സ് ബിൽ 2025 എന്ന പേരിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. 2018 ൽ പാസാക്കിയ കൺട്രോൾ ഓഫ് എക്കണോമിക് ആക്ടിവിറ്റി ( ഒക്യൂപൈഡ് ടെറിട്ടറീസ് ) ബില്ലിന് സമാനമാണ് ഇതും. എന്നാൽ ഈ ബില്ല് അന്ന് നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരം സമാന ബിൽ നടപ്പിലാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് അയർലന്റ് എന്ന കാര്യം ശ്രദ്ധേയമാണ്.
ഡബ്ലിൻ: അയർലന്റിൽ ജിഹാദി ആക്രമണം നടന്നതായി സ്ഥിരീകരണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗോൾവേയിൽ ഡിഫൻസ് ഫോഴ്‌സ് ചാപ്ലെയിൻ ഫാ. പോൾ മർഫിയെ കൗമാരക്കാരൻ കൊല്ലാൻ ശ്രമിച്ച സംഭവം ജിഹാദി ആക്രമണമാണെന്നാണ് പോലീസ് നൽകുന്ന വിവരം. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ജിഹാദി ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. അയർലന്റിലെ ആദ്യത്തെ ജിഹാദി ആക്രമണത്തെ യൂറോപ്യൻ യൂണിയൻ ടെറർ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ ഭാഗം ആയിരുന്നു അയർലന്റിലേതും എന്നാണ് ടെറർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എട്ട് ഇഞ്ചിന്റെ ഹോണ്ടിംഗ് നൈഫ് ഉപയോഗിച്ചായിരുന്നു കൗമാരക്കാൻ പോൾ മർഫിയെ കൊല്ലാൻ ശ്രമിച്ചത്. അന്നുണ്ടായ കൗമാരക്കാരന്റെ ആക്രമണത്തിൽ 16 പേർക്കായിരുന്നു പരിക്കേറ്റത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരൻ ജിഹാദി ആക്രമണം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ കണ്ടിരുന്നതായി വ്യക്തമാകുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
