ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാതെ 400 ലധികം പേർ. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം 419 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവരെ ട്രോളികളിൽ ചികിത്സിച്ചുവരികയാണെന്ന് ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അറിയിച്ചു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ മാത്രം 100 ലധികം രോഗികൾക്ക് കിടക്കകൾ ആവശ്യമായിട്ടുണ്ട്. 103 രോഗികളാണ് ഇവിടെ കിടക്ക കാത്ത് കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 52 രോഗികളും , ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിൽ 31 രോഗികളും കിടക്ക ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Discussion about this post

