Author: sreejithakvijayan

ഡബ്ലിൻ: ഇന്ത്യൻ രൂപയ്‌ക്കെതിരെ വൻ മുന്നേറ്റവുമായി യൂറോ. വിനിമയ നിരക്ക് റെക്കോർഡിലെത്തി. 100.54 രൂപയാണ് നിലവിൽ ഒരു യൂറോയുടെ വിനിമയ നിരക്ക്. ചരിത്രത്തിലാദ്യമായിട്ടാണ് യൂറോയുടെ വിനിമയ നിരക്ക് ഇത്രയും ഉയരത്തിൽ എത്തുന്നത്. ജൂൺ 24 ന് യൂറോയുടെ വിനിമയ നിരക്ക് നൂറ് പിന്നിട്ട് 100. 42 രൂപയിൽ എത്തിയിരുന്നു.

Read More

ഡബ്ലിൻ: നിർമ്മാണ മേഖലയിൽ അയർലന്റ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യം 80,000 നിർമ്മാണ തൊഴിലാളികളെ. പ്രതിവർഷം 50,000 വീടെന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ 40,000 തൊഴിലാളികളെ കൂടി നിർമ്മാണ രംഗത്ത് ആവശ്യമാണെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. ഇതിന് പുറമേ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്കും 40,000 തൊഴിലാളികളെ വേണം. ഇഎസ്ആർഐയുടെ ക്വാർട്ടർലി ഇക്കണോമിക് കമന്ററിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അയർലന്റിൽ നിലവിൽ വീട് വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും വലിയ ചിലവേറിയ കാര്യമാണ്. ഇതോടൊപ്പം വീടുകളുടെ ആവശ്യകതയും രാജ്യത്ത് വർദ്ധിക്കുന്നു. ഇതേസമയം പൊതുഅടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കാൻ രാജ്യത്ത് കാലതാമസവും നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും ഇഎസ്ആർഐ വ്യക്തമാക്കി.

Read More

ഡബ്ലിൻ: 3 ഡി പ്രിന്റഡ് പിസ്റ്റലുമായി ഡബ്ലിനിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഇഞ്ചികോർ പ്രദേശത്ത് നിന്നായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി ടർവേ അവന്യൂ പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് കാറിൽ 20 കാരനും സുഹൃത്തായ 30 കാരനും അവിടേയ്ക്ക് എത്തിയത്. ഇവർ ലഹരി ഉപയോഗിച്ചതായി സംശയിച്ച പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് 20 കാരന്റെ വസ്ത്രത്തിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തിയത്. 22 കാലിബർ പിസ്റ്റലാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: നഴ്‌സിംഗ് മേഖലയെക്കുറിച്ച് ആഴത്തിലറിയാൻ അവസരം ഒരുക്കി മൈഗ്രന്റ് നഴ്‌സസ് അയർലന്റ് (എംഎൻഐ). സൗജന്യവെബിനാർ സംഘടിപ്പിക്കും. ഞായറാഴ്ച (ജൂൺ 29) വൈകീട്ട് ഏഴ് മണിയ്ക്കാണ് വെബിനാർ സംഘടിപ്പിക്കുന്നത്. നഴ്‌സിംഗ് മേഖലയിലെ അവസരങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അറിയാനുള്ള സുവർണാവസരമാണ് വെബിനാർ. എൻഎംബിഐ ബോർഡ് അംഗവും എംഎൻഐ നാഷണൽ ട്രഷററുമായ സോമി തോമസ്, എംഎൻഐ നാഷണൽ കൺവീനറും ഐഎൻഎംഒ എക്‌സിക്യൂട്ടീവ് അംഗവുമായ വർഗീസ് ജോയ് എന്നിവരാണ് വെബിനാറിന് നേതൃത്വം നൽകുന്നത്. https://events.teams.microsoft.com/event/d504cd32-74c3-4688-a637-aa96494822bc@2cc35cbe-2db4-4038-b463-6f69bc61c019 ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വെബിനാറിന്റെ ഭാഗമാകാം.

Read More

ഡബ്ലിൻ: പ്രമുഖ ഫാർമസിയായ ബൂട്ട്‌സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി. മൈഗ്രെയ്‌നിനായി വാങ്ങിയ മരുന്ന് കഴിച്ച ശേഷം സ്‌ട്രോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഫാർമസി അശ്രദ്ധമായി മരുന്ന് കൈകാര്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിഗ്രിഡ് ഓ മെയറ എന്നാണ് പരാതിക്കാരിയുടെ പേര്. ഡിപ്രഷനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് പരാതിക്കാരി മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഫാർമസിയിലെ ജീവനക്കാരെ യുവതി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മരുന്നുകളോട് പ്രതിവർത്തനമുണ്ടാകുന്ന മരുന്ന് ആയിരുന്നു മൈഗ്രയ്ൻ മാറാൻ ഫാർമസി യുവതിയ്ക്ക് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ച യുവതിയ്ക്ക് തലച്ചോറിൽ ആന്തരിക രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് യുവാക്കളെയും ഏഴ് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബാൽബ്രിഗൻ ഇക്കണോമിക് ക്രൈം യൂണിറ്റ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. ഡബ്ലിൻ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. യുവതികൾക്കും യുവാക്കൾക്കും 20 വയസ്സാണ് പ്രായം. ഇവരെ ബാൽബ്രിഗൻ ജില്ലാ കോടതിയിൽ ഹാജരാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പൊതുഗതാഗതത്തിൽ കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ഉടൻ നടപ്പിലാക്കാൻ തീരുമാനം. 2029 ആകുമ്പോഴേയ്ക്കും ഈ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി ദാരാ ഒ ബ്രയൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഘട്ടങ്ങളായിട്ടാകും ഇത് പ്രാബല്യത്തിൽ കൊണ്ടുവരിക. സമ്മറിൽ തുടങ്ങുന്ന ആദ്യ ഘട്ടം 2027 ശരത്കാലം വരെ നീളും. രണ്ടാം ഘട്ടം 2028 സമ്മർവരെ നീണ്ട് നിൽക്കും. 2029 ൽ മൂന്നാംഘട്ടം പൂർത്തിയാകും. 165 മില്യൺ ചിലവഴിച്ചാണ് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന ആശങ്കപങ്കുവച്ച് സ്ഥാനമൊഴിയുന്ന ഇഎസ്ആർഐ മേധാവി അലൻ ബാരറ്റ്. യുഎസ് കോർപ്പറേറ്റ് നികുതി നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. 2008 ന് സമാനമായ അവസ്ഥ അയർലന്റിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഈ മാസമാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കുന്നത്. ഇതോടെ പത്ത് വർഷം നീണ്ട സേവനമാണ് അവസാനിക്കുന്നത്. പ്രൊഫ. മാർട്ടിന ലോലെസാണ് അടുത്ത മേധാവി.

Read More

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.  വടക്കൻ അയർലന്റിൽ നിയമം മൂലം സംരക്ഷിച്ചുവരുന്ന പരുന്തുകളാണ് റെഡ് കൈറ്റ്. വിഷം നൽകി പരുന്തുകളെ കൊലപ്പെടുത്തരുതെന്ന് പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ലഫ്ബ്രിക്ലാന്റിൽ ഡിസംബറിൽ ആയിരുന്നു റെഡ് കൈറ്റിനെ ചത്ത നിലയിൽ കണ്ടെത്തിയത്. സംശയം ഉയർന്നതിനെ തുടർന്ന് പക്ഷിയെ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. അപ്പോഴാണ് പക്ഷിയെ വിഷം നൽകി കൊന്നതാണെന്ന് വ്യക്തമായത്. എലികളെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്ന ക്ലോറലോസ് എന്ന വിഷം അകത്ത് ചെന്നാണ് പരുന്തിന്റെ മരണം എന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

Read More

ഡബ്ലിൻ: അടുത്ത ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള വാറ്റ് നിരക്ക് പൂർണമായും ഒഴിവാക്കാൻ സർക്കാർ. ഇക്കാര്യം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ഭക്ഷണം, വിനോദം, ഹെയർ സ്‌റ്റൈലിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വാറ്റ് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ പാർട്ടി സൂചന നൽകിയിരുന്നു. വിപുലീകരിച്ചുകൊണ്ടുള്ള പാക്കേജുകൾ ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ ബജറ്റ് എന്ന് സൈമൺ ഹാരിസ് പാർട്ടിയെ അറിയിച്ചു. ബജറ്റിലെ തീരുമാനങ്ങൾ ജനുവരി മുതൽ നടപ്പാക്കി തുടങ്ങുമെന്നും  അദ്ദേഹം പറഞ്ഞു.

Read More