ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് നേരെ ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാഞ്ചാർഡ്സ്ടൗണിലെ ഷോപ്പിംഗ് സെന്ററിൽ ആയിരുന്നു സംഭവം. മോഷ്ടാവിനെ പ്രതിരോധിക്കുന്നതിനിടെ ആയിരുന്നു പോലീസുകാരന് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ നാല് മണിയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് സെന്ററിൽവച്ച് രണ്ട് പേരെ അവിടെയെത്തിയ അക്രമി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ഉദ്യോഗസ്ഥനെ കനോലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ 30 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 1500 യൂറോയും പിടിച്ചെടുത്തു.
Discussion about this post

