കോർക്ക്: കോർക്കിലെ വാഹനയാത്രികരെ ബുദ്ധിമുട്ടിച്ച് റോഡിലെ കുഴികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് 14,000 പരാതികളാണ് കോർക്ക് സിറ്റി- കൗണ്ടി കൗൺസിലുകൾക്ക് ലഭിച്ചത്. മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത് കോർക്കിൽ നിന്നാണ്.
പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഡബ്ലിനാണ്. റോഡിലെ കുഴികൾ സംബന്ധിച്ച് 5,000 പരാതികളാണ് അധികൃതർക്ക് ഡബ്ലിനിൽ നിന്നും ലഭിച്ചത്. കെറിയിൽ നിന്നും 4,500 പരാതികളും, ലിമെറിക്കിൽ നിന്നും 4232 പരാതികളും ഉയർന്നു. കൗണ്ടി മീത്തിൽ റോഡിലെ കുഴി സംബന്ധിച്ച് 3,366 പരാതികളാണ് ഉയർന്നിരിക്കുന്നത്.
2022 ന് ശേഷം അയർലന്റിൽ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. 2022 നും 2024 നും ഇടയിൽ പരാതികളുടെ എണ്ണത്തിൽ 92 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടെന്നാണ് കണക്കുകൾ. 2022 ൽ രാജ്യത്ത് ആകമാനം 10,212 പരാതികൾ ഉയർന്നപ്പോൾ 2024 ൽ ഇത് 19,618 ആയി .

