ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വാരാന്ത്യത്തിലും അടുത്ത വാരവും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും അയർലന്റിൽ അനുഭവപ്പെടുക. അതേസമയം അടുത്ത വാരാന്ത്യം പിന്നിടുമ്പോൾ കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക എന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ജൂലൈ 6 മുതലാകും രാജ്യത്ത് ചൂട് ആരംഭിക്കുക. ഇത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കൗണ്ടികളിൽ 27 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും. ഇതിനോട് അനുബന്ധിച്ച് ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
Discussion about this post

