ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ജെയിംസ് ജെയ്ക് ബെർണി എന്ന 50 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെർണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അയൽവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത് എന്നാണ് പ്രദേശവാസികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ബെർണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാൽഗഗഡിയിലെ ഫോക്സ്ഡെൻ ഡ്രൈവിൽ ആണ് അദ്ദേഹം താമസിക്കുന്നത്.

