ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി അയർലന്റ്. ഇത് സംബന്ധിച്ച നിയമഭേദഗതിയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ അംഗീകാരം നൽകി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് ബില്ല് മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചത്.
ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അയർലന്റിന്റെ നീക്കം. ഇസ്രായേലി സെറ്റിൽമെന്റ്സ് പ്രൊഹിബിഷൻ ഓഫ് ഇംപോർട്ടേഷൻ ഓഫ് ഗുഡ്സ് ബിൽ 2025 എന്ന പേരിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. 2018 ൽ പാസാക്കിയ കൺട്രോൾ ഓഫ് എക്കണോമിക് ആക്ടിവിറ്റി ( ഒക്യൂപൈഡ് ടെറിട്ടറീസ് ) ബില്ലിന് സമാനമാണ് ഇതും. എന്നാൽ ഈ ബില്ല് അന്ന് നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരം സമാന ബിൽ നടപ്പിലാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് അയർലന്റ് എന്ന കാര്യം ശ്രദ്ധേയമാണ്.

