ഡബ്ലിൻ: ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശേഷം ശിഷ്ടകാലം ഡബ്ലിനിൽ ചിലവഴിക്കുമെന്ന് അയർലന്റിലെ ബ്രിട്ടീഷ് അംബാസിഡർ പോൾ ജോൺസ്റ്റൺ. ഡബ്ലിൻ നഗരവുമായി താൻ പ്രണയത്തിലായി എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം സെപ്തംബറിലാണ് അദ്ദേഹം അംബാസിഡർ പദവി ഒഴിയുന്നത്.
ചാൾസ് രാജാവന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. താൻ ഡബ്ലിൻ നഗരവുമായി പ്രണയത്തിലാണ്. അതിനാൽ വിരമിച്ച ശേഷം ഭാര്യയുമൊത്ത് ഡബ്ലിനിൽ സ്ഥിരതാമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

