ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതുതായി പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 15,747 പേർക്കാണ് അടിയന്തിരമായി താമസസൗകര്യം ആവശ്യമായുള്ളത്. 5,000 കുട്ടികൾ ഭവനരഹിതരാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ പ്രായപൂർത്തിയായ 10,903 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. 4,844 കുട്ടികളും ഭവനരഹിതരാണ്. 15,418 ഭവന രഹിതർ രാജ്യത്ത് ഉണ്ടെന്ന് ആയിരുന്നു ഏപ്രിലിൽ പുറത്തുവന്ന കണക്കുകളിൽ ഉണ്ടായിരുന്നത്. എന്നാൽ അവസാനം പുറത്തുവന്ന കണക്കുകളിൽ ഭവന രഹിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഏപ്രിലിലെ കണക്കുകൾ പ്രകാരം 4,675 കുട്ടികളെ ആയിരുന്നു ഭവന രഹിതരായി കണ്ടെത്തിയിരുന്നത്.
Discussion about this post

