ഡബ്ലിൻ: മയക്കുമരുന്ന് കേസിൽ മുൻ സൂപ്പർമാർക്കറ്റ് മാനേജർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ ഷെയ്ൻ മുൾവിയ്ക്കാണ് കോടതി എട്ട് വർഷം ശിക്ഷവിധിച്ചത്. 2.6 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്ന് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും അധികൃതർ പിടിച്ചെടുത്തത്.
ഷെയ്ന് ലഹരി ഇടപാടുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദീർഘകാലം നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. താമസ സ്ഥലത്താണ് ഇയാൾ ലഹരി സൂക്ഷിച്ചിരുന്നത്. അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
Discussion about this post

