ഡബ്ലിൻ: നഗരത്തിലെ ഫോർ സ്റ്റാർ ഹോട്ടലായ ഗ്രെഷാം ഹോട്ടലിന്റെ വരുമാനത്തിൽ വർദ്ധനവ്. വരുമാനത്തിൽ 46 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 6.69 മില്യൺ യൂറോയുടെ നേട്ടമാണ് ഹോട്ടലിന് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നികുതിയ്ക്ക് മുൻപുള്ള വരുമാനമാണ് ഇത്.
ഡബ്ലിനിലെ അപ്പർ ഒ’കോണൽ സ്ട്രീറ്റിലെ റിയു പ്ലാസയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. സ്പെയിനിലെ ആർഐയു ഗ്രൂപ്പാണ് ഹോട്ടലിന്റെ ഉടമകൾ. 92 മില്യൺ യൂറോ ചിലവിട്ട് 2016 ൽ ആയിരുന്നു ഇവർ ഹോട്ടൽ സ്വന്തമാക്കിയത്.
Discussion about this post

