ഡബ്ലിൻ: അയർലന്റിൽ ഫോൺ ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പിൽ വലിയ വർദ്ധനവ്. ഇത്തരം തട്ടിപ്പുകളിൽ 300 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അലീഡ് ഐറിഷ് ബാങ്കിന്റെ ഫ്രോഡ് ട്രെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ ഇത്തരം തട്ടിപ്പിൽ 27 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പിനെതിരെ നിരവധി തവണ ബാങ്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും തട്ടിപ്പ് കുറയാത്തത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും ഇക്കാലയളവിൽ കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

