ഡബ്ലിൻ: പിടിഎസ്ബി ബാങ്കിന്റെ ഡെബിറ്റ് കാർഡ് സേവനങ്ങൾ തടസ്സപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താൻ കഴിയാതെ വന്നത്. പരാതികൾ ഉയർന്നതോടെ മാപ്പ് പറഞ്ഞ് പിടിഎസ്ബി ബാങ്ക് അധികൃതർ രംഗത്ത് എത്തി.
വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു ഡെബിറ്റ് കാർഡ് സേവനങ്ങൾ തടസ്സപ്പെട്ടത്. പണമിടപാട് നടത്താൻ കഴിയാതെ വന്നതോടെ ഉപഭോക്താക്കൾ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. മൂന്നാം കക്ഷി പേയ്മെന്റ് സൊല്യൂഷൻ ദാതാവായ ടിഎസ്വൈഎസുമായി ബന്ധപ്പെട്ടാണ് തടസ്സം നേരിട്ടത് എന്നാണ് വിവരം.
Discussion about this post

