ബെൽഫാസ്റ്റ്: ബാലിമെന സ്ട്രീറ്റിൽ സ്ലറി ഒഴിച്ച് 19 കാരൻ. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൈഡ് പരേഡ് നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം.
പരേഡിന്റെ അവസാന പോയിന്റായ ഗ്രീൻവെയ്ൽ സ്ട്രീറ്റിൽ ആയിരുന്നു സ്ലറി ഒഴിച്ചത്. പുലർച്ചെ 2.55 നായിരുന്നു സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിലവിൽ 19 കാരൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കൗമാരക്കാരനെ
വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ക്രിമിനൽ നാശനഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടാണ് കൗമാരക്കാരനെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ രംഗത്ത് എത്തി.
Discussion about this post

