ഡബ്ലിൻ: ജൂൺ മാസത്തിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റയാൻഎയർ. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. വിമാന കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.
കഴിഞ്ഞ വർഷം ജൂണിൽ 19.3 മില്യൺ ആളുകൾ ആയിരുന്നു യാത്രയ്ക്കായി റയാൻഎയർ തിരഞ്ഞെടുത്തത്. ഈ വർഷം ഇത് 19.9 മില്യൺ ആയി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 ഓളം വിമാന സർവ്വീസുകൾ ജൂണിൽ റയാൻഎയറിന് റദ്ദാക്കേണ്ടിവന്നിരുന്നു. ഇത് മറികടന്നാണ് റയാൻഎയർ വലിയ നേട്ടം കൈരിച്ചിരിക്കുന്നത്.
Discussion about this post

