ഡബ്ലിൻ: അയർലന്റിൽ കോഴി ഇറച്ചി വില കുതിയ്ക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചിക്കൻ കിലോയ്ക്ക് ആറ് യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 11 യൂറോ വരെയാണ് ഒരു കിലോ ചിക്കന്റെ വില. ചിക്കന് പുറമേ, ബ്രഡ്, ബട്ടർ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
2022 ൽ ഒരു കിലോ ചിക്കന് 4.99 യൂറോ ആയിരുന്നു വില. ഇതാണ് ഇപ്പോൾ വർദ്ധിച്ച് 11 യൂറോയിൽ എത്തിയിരിക്കുന്നത്. അയർലന്റിൽ വലിയ ആവശ്യകതയുള്ള ഭക്ഷണ സാധനാണ് കോഴി ഇറച്ചി. അതുകൊണ്ട് തന്നെ വലിയ അളവിൽ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യാറുണ്ട്.
2023 ൽ 12.7 മില്യൺ കിലോ ചിക്കനാണ് അയർലന്റിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിന് ഏകദേശം 305 മില്യൺ യൂറോ ചിലവിട്ടിട്ടുണ്ട്.
Discussion about this post

