കെറി: കെറിയിൽ തടാകത്തിൽ വീണ് കൗമാരക്കാരന് ദാരുണാന്ത്യം. കോണർ പാസിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്.
അബദ്ധത്തിൽ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

