ഡബ്ലിൻ: സോഷ്യൽ സ്പേസ് അയർലന്റ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് 2025 അടുത്തമാസം. ഓഗസ്റ്റ് 23 ന് ഡബ്ലിനിലെ ക്യാബിൻടീലിയിലെ കിൽബോഗെറ്റ് പാർക്കിലാണ് പരിപാടി. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റീൽ ഫെസ്റ്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
സമൂഹമാദ്ധ്യമങ്ങളിലെ താരങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് റീൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 500 യൂറോ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നവർക്ക് 300 യൂറോയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 200 യൂറോയും സമ്മാനമായി ലഭിക്കും.
ഇതിന് പുറമേ എസ്എസ്ഐ സ്മാഷേഴ്സ് സംഘടിപ്പിക്കുന്ന റാക്കറ്റ് ഫെസ്റ്റും നടക്കും. അടുത്ത 9 ന് ബാൽഡോയൽ ബാഡ്മിന്റൻ സെന്ററിലാണ് മത്സരം നടക്കുക. ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിച്ചു.

