ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാന സർവ്വീസുകൾ റദ്ദാക്കി. ഫ്രാൻസിൽ നടക്കുന്ന എയർ ട്രാഫിക് കൺട്രോളർ പണിമുടക്കിനെ തുടർന്നാണ് നടപടി. ഇന്നും നാളെയുമാണ് പണിമുടക്ക്.
പാരിസ്, ബിയാരിറ്റ്സ്, നൈസ്, സ്പെയിനിലെ മുർസിയ എന്നിവിടങ്ങളിലേക്കും തിരിച്ചുമുളള സർവ്വീസുകളാണ് റദ്ദാക്കിയിരിക്കന്നത്. പണി മുടക്കിന്റെ പശ്ചാത്തലത്തിൽ റയാൻഎയർ 170 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post

