ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ൽ ആയിരുന്നു നെനാഗ് സ്വദേശിയായ 80 കാരി മരിച്ചത്.
സെന്റ് ജോസഫ്സ് പാർക്കിലെ വസതിയിൽ 80 കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ചതിൽ നിന്നും മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെ ഊർജ്ജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. 50 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

