ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 20 കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്നലെ രാത്രിയോടെയായിരുന്നു 20 കാരി മരിച്ചത്. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ആയിരുന്നു യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽ പരിക്കേറ്റ 30 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനാൽ മരണ സംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു നഗരത്തെ നടുക്കിയ വാഹനാപകടം ഉണ്ടായത്. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് വയസ്സുള്ള കുട്ടി മരിച്ചിരുന്നു.
Discussion about this post

