ഡബ്ലിൻ: ലൂർദിലേക്കുള്ള തീർത്ഥാടനത്തിനിടെ കാണാതായ വയോധികയെ കണ്ടെത്തി. തീർത്ഥാടന പാതയുടെ അരികിൽ നിന്നായിരുന്നു 75 വയസ്സുള്ള വികലാംഗയായ സ്ത്രീയെ കണ്ടെത്തിയത്. ഇടുപ്പിന് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡെറിയിൽ നിന്നുള്ള രൂപതയോടൊപ്പമായിരുന്നു 75 കാരി തീർത്ഥാടനത്തിന് പോയത്. എന്നാൽ ഞായറാഴ്ച വൈകീട്ടോടെ ഇവരെ കാണാതെ ആകുകയായിരുന്നു. വാക്കിംഗ് ഫ്രേമിന്റെ സഹായത്തോടെയായിരുന്നു ഇവർ നടന്നിരുന്നത്. തിരച്ചിലിനിടെ വഴിയോരത്ത് ഈ വാക്കിംഗ് ഫ്രേം കണ്ടെത്തിയത് നിർണായകമായി. ഇതിന് അടുത്ത് നിന്നാണ് പരിക്കേറ്റ നിലയിൽ 75 കാരിയെ കണ്ടെത്തിയത്.
Discussion about this post

