ഡബ്ലിൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അയർലന്റിലെ രണ്ട് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ്. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണി മുതലാണ് മുന്നറിയിപ്പ് ആരംഭിക്കുക. നാളെ രാവിലെ 10 മണിവരെ മുന്നറിയിപ്പ് തുടരും. അതിശക്തമായ മഴയാണ് ഇന്ന് രണ്ട് കൗണ്ടികളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് പുറമേ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ ഇടിമിന്നലും ഉണ്ടാകും. ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വാഹന യാത്രികർ യാത്രാവേളയിൽ മഴയെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
Discussion about this post

