ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ എണ്ണ ചോർച്ചയിൽ മാപ്പ് പറഞ്ഞ് ബാങ്ക് ഓഫ് അയർലന്റ്. സംഭവത്തിൽ പരിസ്ഥിതി പ്രേമികൾ രൂക്ഷമായ വിമർശനം ഉയർത്തിയതിനെ തുടർന്നായിരുന്നു സംഭവം. ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്ക് ഓഫ് അയർലന്റ് വക്താവ് അറിയിച്ചു.
ക്യാബിനെറ്റ്ലീയിലെ സൈറ്റുകളിൽ ഒന്നിൽ നിന്നാണ് എണ്ണ ചോർച്ച ഉണ്ടായിരിക്കുന്നത്. എണ്ണ ചോർന്നത് പ്രദേശത്തെ ജലശ്രോതസ്സുകളിൽ മലിനീകരണത്തിന് കാരണമായി. ഇവിടെയുള്ള നിരവധി ഹംസങ്ങളെയാണ് പരിസ്ഥിതി സംരക്ഷകർ രക്ഷിച്ചത്.
ഡൺ ലവോഹയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലുമായും എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ബാങ്ക് ഓഫ് അയർലന്റ് വക്താവ് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

