ഡബ്ലിൻ: അന്തരിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സാറാ കോയലിന് വിട ചൊല്ലി അയർലന്റ്. സാറയുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗണിലെ സെന്റ് ബ്രിഡ്ജ് പള്ളിയിൽ ആയിരുന്നു അന്ത്യ ശുശ്രൂഷകൾ. ഇതിന് ശേഷം നടന്ന അനുസ്മരണ പരിപാടിയിൽ നിരവധി പേർ സാറയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ചു. ഉച്ചയ്ക്ക് ശേഷം ഡബ്ലിനിലെ ഗ്ലാസ്നെവിൻ സെമിത്തേരിയിൽ ആയിരുന്നു മൃതദേഹം സംസ്കരിച്ചത്.
തിങ്കളാഴ്ചയായിരുന്നു സാറ അന്തരിച്ചത്. 108 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്നായിരുന്നു മരണം. 1916 ജൂലൈ 24 ന് ആയിരുന്നു സാറ ജനിച്ചത്. നോക്കാറ്റോംകോയിൽ സ്വദേശിനിയാണ്. പിന്നീട് അവിടെ നിന്നും ഡബ്ലിനിലേക്ക് താമസം മാറുകയായിരുന്നു.
Discussion about this post

