ഡബ്ലിൻ: ലോക്കൽ പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇന്നലെ ചേർന്ന യോഗത്തിൽ കൗൺസിലർമാർ അനുകൂലിച്ച് വോട്ട്ചെയ്തു. പുതിയ ടാക്സ് ആളുകളിൽ നിന്നും അടുത്ത വർഷം മുതൽ ഈടാക്കി തുടങ്ങും.
15 ശതമാനം നികുതി വർദ്ധനവാണ് അംഗീകരിച്ചിരിക്കുന്നത്. അധികവരുമാനമാണ് ലോക്കൽ പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിച്ചതോടെ കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതുവഴി പ്രതിവർഷം 16.5 മില്യൺ യൂറോയുടെ നേട്ടം ഉണ്ടാകുമെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. ഇത് ഉപയോഗിച്ച് ഭവനപദ്ധതികൾ കാര്യക്ഷമമാക്കാനാണ് കൗൺസിലിന്റെ തീരുമാനം.
2013 ലാണ് ലോക്കൽ പ്രോപ്പർട്ടി ടാക്സ് ഈടാക്കി തുടങ്ങിയത്. ടാക്സിൽ 15 ശതമാനം വർദ്ധനവോ ഇളവോ വരുത്താനുള്ള അധികാരം കൗൺസിലർമാർക്കാണ്.
Discussion about this post

