ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്. ഒക്ടോബർ 26 മുതലായിരിക്കും പുതിയ സർവ്വീസ് ആരംഭിക്കുക. ഡബ്ലിനിൽ നിന്നുള്ള എമിറേറ്റ്സിന്റെ മൂന്നാമത്തെ വിമാന സർവ്വീസ് ആണ് ഒക്ടോബറിൽ ആരംഭിക്കുന്നത്.
എമിറേറ്റ്സ് വിമാനം കെഇ 165 ദുബായിൽ നിന്നും പുലർച്ചെ 2.10 ന് പുറപ്പെട്ട് രാവിലെ 6.25 ന് ഡബ്ലിനിൽ എത്തും. ഇകെ 166 ഡബ്ലിനിൽ നിന്ന് രാവിലെ 8.25 ന് പുറപ്പെട്ട് രാത്രി 8 മണിയ്ക്ക് ദുബായിൽ എത്തും. അയർലന്റിനും മിഡിൽ ഈസ്റ്റേൺ ഹബ്ബിനുമിടയിൽ ആഴ്ചയിൽ 21 വിമാന സർവ്വീസുകളാണ് ഉണ്ടാകുക.
ഒക്ടോബർ 16 മുതൽ ഡബ്ലിനിലേക്ക് രണ്ടാമത്തെ നവീകരിച്ച ബോയിംഗ് 777 സർവ്വീസ് ആരംഭിക്കും. പ്രതിവർഷം 4,50,000 യാത്രികരാണ് അയർലന്റിൽ നിന്നും ദുബായിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.

