ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ഡാൽക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുകാരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കാസിൽ വില്ലാ സ്ട്രീറ്റിൽ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു 70 കാരി. ഇതിനിടെ വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 70 കാരിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഇവർ ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ വ്യാഴാഴ്ച ഇവരുടെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.
Discussion about this post

