ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രഥോത്സവം സംഘടിപ്പിക്കും. ഈ മാസം 26 നാണ് ഹൈന്ദവ ഉത്സവമായ രഥോത്സവം സംഘടിപ്പിക്കുന്നത്. ബെൽഫാസ്റ്റിലെ ഇസ്കോൺ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതരാണ് രഥോത്സവത്തിന് നേതൃത്വം നൽകുന്നത്.
രഥോത്സവം നടത്താൻ പരേഡ്സ് കമ്മീഷൻ ഇസ്കോണിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിയതി അധികൃതർ പുറത്തുവിട്ടത്. ബെൽഫാസ്റ്റിന് തുടർച്ചയായി വിവിധ രാജ്യങ്ങളിലെ 200 ഓളം നഗരങ്ങളിലും രഥോത്സവം അരങ്ങേറും.
Discussion about this post

