ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില വർധിക്കുന്നു. 500 ലിറ്റർ ഓയിലിന് 880 യൂറോയാണ് ഇപ്പോഴത്തെ വില. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് മുൻപ് 500 യൂറോയിൽ താഴെ ആയിരുന്നു. ആഗോളതലത്തിൽ എണ്ണയുടെ വില ഉയർന്നതാണ് ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിലും പ്രതിഫലിച്ചത്.
പെട്രോളിന്റെ വിലയിൽ 1.90 യൂറോയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചില ഫോർകോർട്ടുകളിൽ ഡീസലിന്റെ വില 2.08 ആയി ഉയർന്നിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നിലവിൽക്കുന്നുണ്ട്. ഇതേ തുടർന്നാണ് വില ഉയർന്നത്.
Discussion about this post

