ബെൽഫാസ്റ്റ്: പോർട്രഷിലേക്കുള്ള എല്ലാ റോഡുകളും ഇന്ന് അടച്ചിടും. ലോയലിസ്റ്റ് പരേഡിന്റെ പശ്ചാത്തലത്തിലാണ് റോഡുകൾ അടച്ചിടുന്നത്. അഞ്ച് മണിക്കൂർ നേരം പോർട്രഷിലേക്കുള്ള ഗതാഗതം നിലയ്ക്കും.
ഇന്ന് വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയാണ് റോഡുകൾ അടച്ചിടുക. രാത്രി എട്ടര മുതൽ ഉദദ്വീപിനുള്ളിൽ നിന്നും വാഹനങ്ങൾ പുറത്തേയ്ക്കോ അകത്തേയ്ക്കോ കടത്തിവിടില്ല. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പോർട്രഷ് സൺസ് ഓഫ് ഉൾസ്റ്ററാണ് പരേഡ് സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടായിരം പേർ പരേഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 ഓളം ബാൻഡുകളും പരേഡിൽ അണിനിരക്കും.
Discussion about this post

