ഡബ്ലിൻ: ഏറ്റവും തിരക്കുള്ള ജയിലുകളുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായി അയർലന്റ്. കഴിഞ്ഞ വർഷം ജയിലുകൾ തിങ്ങിനിറഞ്ഞ എട്ടാമത്തെ യൂറോപ്യൻ രാജ്യമായിരുന്നു അയർലന്റ്. മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്
യൂറോപ്പിലെ 15 രാജ്യങ്ങളിലാണ് തിരക്കേറിയ ജയിലുകൾ ഉള്ളത്. ഇതിൽ കഴിഞ്ഞ വർഷം അയർലന്റ് എട്ടാംസ്ഥാനത്ത് ആയിരുന്നു. രാജ്യത്ത് ജയിലുകൾ അതിവേഗം നിറയുന്നതിൽ കൗൺസിൽ ഓഫ് യൂറോപ്പ് ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ജയിലുകൾ നിങ്ങിനിറയുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നാണ് കൗൺസിൽ ഓഫ് യൂറോപ്പ് വ്യക്തമാക്കുന്നത്.
Discussion about this post

