ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനം ഇടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 24 വയസ്സുള്ള ഗബ്രീലിയ ഒ ഡൊണോഗ്യൂ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാല്ലിനലാസയിലെ ആർ502 ൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന ഗബ്രീലിയയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗബ്രീലിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

