ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. എന്നിസ്കെല്ലിൻ സ്വദേശി എല്ലീ ഫ്ളാനഗൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ 45 കാരനെ ചോദ്യം ചെയ്യുന്നത് പോലീസ് തുടരുകയാണ്.
23 കാരിയായ ഫ്ളാനഗനെ കോർബാൻ അവന്യൂമേഖലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകം ആണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് കൊലപാതകത്തിന് കേസ് എടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Discussion about this post

