ഡബ്ലിൻ: ഡബ്ലിനിലെ ഫാ. രാജേഷ് ജോസഫിന്റെ മാതാവ് മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നാളെ നടത്തും.
കുടിയാന്മല പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ജോസഫ് മേച്ചിറാകത്തിന്റെ ഭാര്യയാണ് ത്രേസ്യാമ്മ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അവസാന നാളുകളിൽ ത്രേസ്യാമ്മ നേരിട്ടിരുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ 2.30 ന് ഭവനത്തിൽ ആരംഭിക്കും. പരിയാരം മദർ തെരേസ ദേവാലയത്തിലെ സമാപന ശുശ്രൂഷകൾ ഉണ്ടാകും. ഇതിന് ശേഷം തളിപ്പറമ്പ് സെന്റ് മേരീസ് ഇടവക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

