ഡബ്ലിൻ: അയർലൻഡിൽ പ്രതിരോധസേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷം പ്രതിരോധസേനയിൽ ചേരാൻ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും അധികം അപേക്ഷകൾ ലഭിക്കുന്നത്.
പ്രതിരോധമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം 16,510 പേരാണ് പ്രതിരോധസേനയിൽ ചേരാൻ അപേക്ഷിച്ചത് എന്നാണ് വിവരം. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 24 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. അപേക്ഷകരിൽ 790 പേരെയാണ് സേനയുടെ ഭാഗമാക്കിയത്.
Discussion about this post

