ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന് സമീപം ഉയർന്ന മർദ്ദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്നുമാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം അടുത്ത ചൊവ്വാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴ സജീവമാകും.
പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും ഞായറാഴ്ച വരെ അനുഭവപ്പെടുക. ഇതിനിടെ എറിൻ ചുഴലിക്കാറ്റ് അയർലൻഡിനെ ലക്ഷ്യമിട്ട് എത്തുന്നുണ്ട്. ചൊവ്വാഴ്ചയോടെ കാറ്റ് അയർലൻഡിൽ എത്താനാണ് സാധ്യതയെന്ന് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ ഓയിഫ് കീലി പറയുന്നു.
അറ്റ്ലാന്റികിന്റെ വടക്ക് കിഴക്ക് ഭാഗം ലക്ഷ്യമിട്ടാണ് നിലവിൽ എറിന്റെ സഞ്ചാരം. ചൊവ്വാഴ്ചയോടെ ഇത് അയർലൻഡിൽ എത്താം. എന്നാൽ ഇതിനിടെ കാറ്റ് ദുർബലമായി അതിശക്തമായ ന്യൂനമർദ്ദമോ ന്യൂനമർദ്ദമോ ആയി മാറിയേക്കാം. ഇതും അയർലൻഡിൽ മഴയ്ക്ക് കാരണമാകുമെന്നും ഓയിഫ് കീലി പ്രവചിക്കുന്നു.

