ഡബ്ലിൻ: അയർലൻഡിൽ ഭക്ഷണ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നു. റെസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷണ സാധനങ്ങൾക്ക് തീ വിലയാണ് അനുഭവപ്പെടുന്നത്. കോർക്കിലെ ഒരു കഫേ ഭക്ഷണത്തിന് ഏർപ്പെടുത്തുന്ന വിലകൾ പുറത്തുവന്നത് അയർലൻഡിലെ ജനങ്ങളെ ആകെ ഞെട്ടിച്ചിട്ടുണ്ട്.
ഒരു സൂപ്പിനും സാൻഡ്വിച്ചിനും 175.50 യൂറോ ആണ് കോർക്കിലെ ഒരു പ്രാദേശിക കഫേ ഈടാക്കുന്നത്. ഓർഗാനിക് ചിക്കൻ, ഉള്ളി, കുരുമുളക്, ചീസ്, സോർഡോ, രണ്ട് ടേബിൾസ്പൂൺ പൊട്ടാറ്റോ സാലഡ്, അച്ചാറ് സൂപ്പ് എന്നിവ അടങ്ങിയ പ്ലേറ്റിനാണ് ഇത്രയും തുക ഈടാക്കുന്നത്. മറ്റ് ഭക്ഷണങ്ങൾക്കും ന്യായീകരിക്കാൻ കഴിയാത്ത വില കഫേ ഈടാക്കുന്നുണ്ട്.
കോർക്കിൽ മാത്രമല്ല രാജ്യമെമ്പാടുമുള്ള ഭക്ഷണശാലകളിലും സ്ഥിതി സമാനമാണ്. ഡബ്ലിനിൽ 10.95 യൂറോയ്ക്ക് രണ്ട് സ്കോണുകളും ഒരു കപ്പ് ചായോ, ഒരു ക്യാൻ കോക്കോ ആണ് ലഭിക്കുക. ടീ ബാഗിന് 3.50 യൂറോ കൂടി നൽകണം. ചൂടുവെള്ളത്തിനും മൂന്ന് യൂറോ നൽകേണ്ട അവസ്ഥയാണ് ഉള്ളത്.

