ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇംഗ്ലണ്ടിൽ നിന്നുള്ള വിനോദസഞ്ചാരിയ്ക്ക് നേരെ ആക്രമണം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിിൽ പ്രവേശിപ്പിച്ചു. ടെമ്പിൾ ബാർ സ്ക്വയറിൽവച്ച് അർദ്ധരാത്രി 12.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു.
40 വയസ്സുള്ള യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. സംഭവ സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

