ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കായുള്ള ആർഎസ്വി (ഹ്യൂമൻ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്) പ്രതിരോധ കുത്തിവയ്പ്പ് അടുത്ത മാസം മുതൽ ആരംഭിക്കുന്നു. സെപ്തംബർ 1 മുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കൾക്കും, ആറ് മാസം വരെയുള്ള കുട്ടികൾക്കുമാണ് കുത്തിവയ്പ്പ് നൽകുക.
അടുത്ത വർഷം ഫെബ്രുവരി 28 വരെ കുത്തിവയ്പ്പ് തുടരും. വരും മാസങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ കുട്ടികൾക്കിടയിൽ ആർഎസ്വി പടരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കുത്തിവയ്പ്പ്. ഈ വർഷം മാർച്ചിനും ഓഗസ്റ്റ് 31 നും ഇടയിൽ ജനിക്കുന്ന കുട്ടികൾക്ക് മുൻഗണനയുണ്ട്. ഇവർക്ക് സെപ്തംബർ ആദ്യവാരം മുതൽ ഓക്ടോബർ ആദ്യവാരം വരെ അപ്പോയ്ന്റ്മെന്റുകൾ ലഭിക്കും. പ്രതിരോധ കുത്തിവയ്പ്പിനുള്ള അപ്പോയ്മെന്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ഈ മാസം 25 മുതൽ ബുക്കിംഗ് ആരംഭിക്കും.

