Author: sreejithakvijayan

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. 81 കാരനായ ജെയിംസ് മക്കീ ആണ് മരിച്ചത്. ഗ്രോസ്‌വെനോർ റോഡിലെ താമസക്കാരനാണ് അദ്ദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെ ജെനോവ സ്ട്രീറ്റ് മേഖലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന ജെയിംസിനെ ഓഡി കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിംസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഐറിഷ് മലയാളിയും മാധ്യമ പ്രവർത്തകനുമായ കെ. ആർ അനിൽകുമാറിന്റെ ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാന ആൽബം റിലീസ് ആയി. ‘കൃഷ്ണനാമം പാടി’യെന്ന ആൽബം കഴിഞ്ഞ ആഴ്ച ആയിരുന്നു യൂട്യൂബിലൂടെ റിലീസ് ചെയ്തത്. പാട്ടിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. അനിൽ ഫോട്ടോസ് ആൻഡ് മ്യൂസിക്കിന്റെ ബാനറിൽ പുറത്തിറക്കിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അശോക് കുമാറാണ്. ഷൈൻ വെങ്കിടങ്ങാണ് സംഗീതവും ഗാനാലാപനവും. കെ.പി പ്രസാദാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആൽബത്തിന്റെ ചിത്രീകരണം.

Read More

ഡബ്ലിൻ: സ്പൈന ബിഫിഡയും സ്‌കോളിയോസിസും ബാധിച്ച് ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡബ്ലിൻ നഗരത്തിൽ പ്രതിഷേധ മാർച്ച്. ഇന്നലെ നടന്ന മാർച്ചിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പട്ടു. ഒൻപത് വയസ്സുള്ള ഹാർവി മോറിസൺ ഷെറാട്ടാണ് കഴിഞ്ഞ മാസം രോഗത്തെ തുടർന്ന് മരിച്ചത്. ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നായിരുന്നു പ്രതിഷേധ മാർച്ച് ആരംഭിച്ചത്. കസ്റ്റം ഹൗസിൽ അവസാനിച്ച മാർച്ചിൽ രാഷ്ട്രീയക്കാരും ഭിന്നശേഷി സംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തു. ഹാർവിയുടെ മാതാപിതാക്കളായ ഗില്ലിയൻ ഷെറാട്ടും സ്റ്റീഫൻ മോറിസണും പ്രതിഷേധ മാർച്ചിൽ പങ്കാളികളായി. പ്രതിഷേധ മാർച്ചിൽ ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് ഗില്ലിയൻ പറഞ്ഞു. കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പ്രതിഷേധത്തിന് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വെസ്‌ക്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലെയർ യൂറോപോർട്ടിൽ കഞ്ചാവ് പിടിച്ചെടുത്തു. 150.6 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗാർഡ വിശദമായ അന്വേഷണം ആരംഭിച്ചു. ഹെർബൽ കഞ്ചാവാണ് കണ്ടെടുത്തത്. തീരത്തേയ്ക്കെത്തിയ  ട്രക്കിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ 30,12,000 യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 50 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ പരമ്പരയിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം സമീപിക്കണമെന്ന് ഗാർഡ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ലിമെറിക്കിനെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. രാത്രി 11.55 ന് ഷാനബൂലി റോഡിൽ ആയിരുന്നു ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. രണ്ട് കാറുകളിലായി എത്തിയ സംഘം പ്രദേശത്തെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയായിരുന്നു. പിന്നാലെ ഒരു മണിയോടെ ഡബ്ലിൻ റോഡിലെ കാരവനിലും അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. ഇവിടെ നിന്നും അക്രമി സംഘം കാറുകളിൽ രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമം ആണ് ഉണ്ടായതെന്നാണ് ഗാർഡ സംശയിക്കുന്നത്. അതേസമയം ഇവരുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ തോതിൽ ലഹരി ശേഖരം പിടികൂടി. ന്യൂ റോസിൽ ആയിരുന്നു സംഭവം. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1.9 മില്യൺ യൂറോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 1.76 മില്യൺ യൂറോയുടെ കഞ്ചാവും 1,40,000 യൂറോ വിലവരുന്ന കൊക്കെയ്‌നും ഉൾപ്പെടുന്നു. ലഹരി വസ്തുക്കൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ ടാരയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിന്നും ലഹരി പിടിച്ചെടുത്തിരുന്നു.

Read More

ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ജനങ്ങൾക്ക് നികുതിഭാരം വർദ്ധിക്കും. ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് വർദ്ധിച്ചു. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് നികുതി വർദ്ധനവ് ബാധിക്കുക. കാർലോ, ഡബ്ലിൻ സിറ്റി, സൗത്ത് ഡബ്ലിൻ, ഫിൻഗൽ, കോർക്ക് എന്നീ കൗണ്ടികളാണ് അടുത്ത വർഷം മുതൽ വർദ്ധിച്ച ടാക്‌സ് ഈടാക്കി തുടങ്ങുക. നിരക്ക് വർദ്ധന കൗണ്ടികളിൽ നടന്ന യോഗത്തിൽ വോട്ട് ചെയ്ത് പാസാക്കിയിരുന്നു. അതേസമയം രാജ്യത്ത് ഭവന വില പിടിതരാത്ത വിധം ഉയരുകയാണ്. ഇതിനിടെ ടാക്‌സിലെ വർദ്ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഇ- സ്‌കൂട്ടർ അപകടം. പെൺകുട്ടിയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 8.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സുർ-റോൺ ടൈപ്പ് ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചു.

Read More

ഡൊണഗൽ:കൗണ്ടി ഡൊണഗലിൽ ശരീരത്തിൽ യന്ത്രം തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. ഡൺഗ്ലോ സ്വദേശി ജോയി ഫോർക്കെർ ആണ് മരിച്ചത്. വെള്ളിയാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്. രാത്രി മീൻമോറിലെ കുടുംബ വീട്ടിലെ സ്ഥലം അച്ഛനൊപ്പം ചേർന്ന് വൃത്തിയാക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടം ഉണ്ടായത്. യന്ത്രം തട്ടി കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സെന്റ് ക്രോൺസ് നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജോയ്. ജോ- ഓഡ്രി ഫോർക്കർ ദമ്പതികളുടെ മകനായ ജോയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: റാത്ത്കൂളിലെ എൻ7 വെസ്റ്റ്ബൗണ്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.40 ഓടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകളും ട്രക്കും ആയിരുന്നു ഇന്നലെ മേഖലയിൽ അപടകടത്തിൽപ്പെട്ടത്. ട്രക്ക് തലകീഴായി മറിയുകയും മൂന്ന് വാഹനങ്ങളും തമ്മിൽ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വൈറ്റ് ഹാളിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More