ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേറ്റു. കാരിക്ക്ഫെർഗസിലെ ലാർൺ റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ഗാർഡ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

