- യുഎപിഎ കേസ്: യുഎസ് പൗരനടക്കം ഏഴ് വിദേശികളെ അറസ്റ്റ് ചെയ്ത് എൻഐഎ
- ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
Author: sreejithakvijayan
ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ അയർലൻഡ് സർക്കാർ. ഇവർക്ക് സൗജന്യമായി സോഷ്യൽ ഹൗസിംഗിൽ താമസ സൌകര്യം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച നിയമ നിർമ്മാണത്തിനും ഐറിഷ് സർക്കാർ ഒരുങ്ങുകയാണ്. സോഷ്യൽ ഹൗസിംഗിനും ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റിനും അപേക്ഷിക്കുന്നവർ അയർലൻഡിൽ സ്ഥിരതാമസക്കാർ ആയിരിക്കണമെന്ന വ്യവസ്ഥയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംബന്ധിച്ച ബില്ല് വരും മാസങ്ങളിൽ ഡെയ്‌ലിൽ സമർപ്പിക്കും. അതേസമയം നിലവിലെ ഹൗസിംഗ് അസസ്‌മെന്റ് പ്രക്രിയയ്ക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല. അതേസമയം തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. ദുർബലരായ ആളുകളെ കൂടുതൽ ഭവനരഹിതരാക്കുന്നതാണ് പുതിയ തീരുമാനം എന്നാണ് ഇവരുടെ അഭിപ്രായം.
ഡബ്ലിൻ: അയർലൻഡിൽ സാമൂഹിക ക്ഷേമ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ അയർലൻഡിന്റെ ഖജനാവിന് 162 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകൾ. സാമൂഹിക സുരക്ഷാ മന്ത്രി ഡാരാഗ് കാലിയറിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാത്രം സാമൂഹിക ക്ഷേമ തട്ടിപ്പ് സംബന്ധിച്ച 6,007 കേസുകൾ രജിസ്റ്റർ ചെയ്തു. 2023 നെ അപേക്ഷിച്ച് ആയിരം കേസുകൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 24.3 മില്യൺ യൂറോയുടെ നഷ്ടം ഖജനാവിന് ഉണ്ടായി. കർശന നടപടികളുടെ ഭാഗമായി പകുതിയോളം പണം തിരികെ എത്തിച്ചു. ഏഴ് വർഷത്തിനിടെ 43,058 തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ അർഹതയില്ലാതെ നേടിയെടുക്കുന്നതാണ് സാമൂഹിക ക്ഷേമ തട്ടിപ്പായി കണക്കാക്കുന്നത്.
ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേൽക്കാനിടയായ ഇ-ബൈക്ക് അപകടത്തിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് പോലീസ്. ചോദ്യം ചെയ്യലിന് ശേഷമാണ് ഇ-ബൈക്ക് ഉടമയെ പോലീസ് വിട്ടയച്ചത്. ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇയാൾ സഞ്ചരിച്ച ഇ- ബെെക്ക് ഇടിച്ച് നാല് വയസ്സുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ടൈറൽസ്ടൗണിലെ കുറാഗ് ഹാളിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കോർക്ക്: വെടിയേറ്റ് മരിച്ച ജനറൽ മൈക്കൽ കോളിൻസിന്റെ സ്മരണയ്ക്കായുള്ള വാർഷിക അനുസ്മരണ യോഗം ഇന്ന് നടക്കും. കൗണ്ടി കോർക്കിലെ ക്രൂക്ക്‌സ്ടൗണിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പരിപാടി. പരിപാടിയിൽ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ സംസാരിക്കും. 1922 ഓഗസ്റ്റ് 22 ന് ബീൽ ന ബ്ലാത്തിൽ വച്ചായിരുന്നു മൈക്കൽ കോളിൻസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പരിപാടിയുടെ ഭാഗമായി രാവിലെ 10.30 മുതൽ പ്രദേശത്തേയ്ക്കുള്ള റോഡ് അടയ്ക്കും. വൈകീട്ട് 5 മണിയ്ക്ക് അനുസ്മരണ പരിപാടി പൂർത്തിയാകുന്നതുവരെ ഈ റോഡ് വഴി പ്രവേശനം ഉണ്ടായിരിക്കില്ല. മരിക്കുമ്പോൾ കോളിൻസിന് 31 വയസ്സ് ആയിരുന്നു പ്രായം. എല്ലാ വർഷവും ഓഗസ്റ്റ് 22 നോട് ചേർന്നുള്ള ഞായറാഴ്ചകളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാറുള്ളത്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. പ്രതിയായ മാർട്ടിൻ ലവ്‌റി (32) യെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള ഷെയ്ൻ ലവ്‌റിയെ ആണ് മാർട്ടിൻ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനും, കത്തി കൈവശം സൂക്ഷിച്ചതിനുമാണ് മാർട്ടിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മാർട്ടിനെ കോടതി അടുത്ത മാസം 15 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 21 ന് ആയിരുന്നു മാർട്ടിൻ ഷെയ്‌നിനെ കൊലപ്പെടുത്തിയത്.
ഡബ്ലിൻ: ഡബ്ലിനിൽ മോഷണം തടയാൻ ശ്രമിച്ചയാൾക്ക് പരിക്ക്. 50 വയസ്സുള്ള പുരുഷനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയ്ക്ക് ഫെയർവ്യൂ പാർക്കിൽ ആയിരുന്നു സംഭവം. പാർക്കിൽ സമയം ചിലവഴിക്കുന്നതിനിടെ മോഷ്ടാവ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. 50 കാരന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: യുദ്ധമുണ്ടായാൽ യൂറോപ്യൻ രാജ്യങ്ങളിലെ കുടുംബങ്ങൾ പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചു. യുകെയുടെ പ്രെയർ വെബ്‌സൈറ്റിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളത്. അപ്രതീക്ഷിത യുദ്ധം നേരിടാൻ ഏവരും സന്നദ്ധമാകണമെന്നും നിർദ്ദേശമുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടായാൽ എല്ലാവരും സുരക്ഷിതമായ ബഫർ ഉറപ്പാക്കണമെന്ന് വെബ്‌സൈറ്റിലെ കാറ്റലോഗിൽ നിർദ്ദേശിക്കുന്നു. സ്വാഭാവിക യുദ്ധ തയ്യാറെടുപ്പല്ല നടത്തേണ്ടത്. മറിച്ച് വൈദ്യുതി തകരാറുകൾ, ജലക്ഷാമം, കാലാവസ്ഥാ മാറ്റം എന്നിങ്ങനെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾക്കെതിരെയാണ് ജാഗ്രത പുലർത്തേണ്ടത്. അയർലൻഡിലെയും യൂറോപ്പിലെയും കുടുംബങ്ങൾ കുപ്പികളിൽ വെള്ളവും ആവശ്യമായ ഭക്ഷണ സാധനങ്ങളും സംഭരിക്കണം. ഒരാൾക്ക് 30 ലിറ്റർ വെള്ളം എന്ന തോതിൽ വേണം സംഭരിക്കാനെന്നും നിർദ്ദേശമുണ്ട്.
ഡബ്ലിൻ: കലാ-സാംസ്‌കാരിക വൈവിദ്ധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി ഇന്റർനാഷണൽ ഫെസ്റ്റ്. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ ഭാഗമായത്. ഡബ്ലിനിലെ കാബിന്റീലിയയിലെ കിൽബോഗെറ്റ് പാർക്കിൽ ആയിരുന്നു മേള നടന്നത്. ഇന്ത്യയുൾപ്പെടെ 15ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ ഇന്റർനാഷണൽ ഫെസ്റ്റിൽ പങ്കെടുത്തു. 500 ലേറെ കലാകാരന്മാരാണ് വേദിയിൽ അണി നിരന്നത്. ഇവരുടെ പ്രകടനങ്ങൾ കാണികളെ അത്ഭുതത്തിലാഴ്ത്തി. ഡൺലേരി ഇന്ത്യ ഫെസ്റ്റ് ആണ് ഇക്കുറി ഇന്റർനാഷണൽ ഫെസ്റ്റ് എന്ന പേരിൽ നടത്തിയിരിക്കുന്നത്. ഡൺലേരിയിലെ മലയാളികളുടെ സംഘടനയായ സോഷ്യൽ സ്‌പേസ് അയർലൻഡാണ് ഫെസ്റ്റിന്റെ സംഘാടകർ. അതേസമയം ഇക്കുറി പരിപാടിയിൽ മലയാളികളുടെ പങ്കാളിത്തം കുറവായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തുടർച്ചയായി ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് ഇവർ പരിപാടിയിൽ നിന്നും വിട്ട് നിന്നത് എന്നാണ് കരുതുന്നത്.
ഡബ്ലിൻ: എറിൻ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കാലാവസ്ഥാ മാറ്റം. നാളെ മുതൽ അയർലൻഡിൽ ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. കാറ്റ് അറ്റ്‌ലാന്റിക്കിലൂടെ കടന്ന് പോകുമ്പോഴായിരിക്കും അയർലൻഡിൽ കാറ്റും തണുത്ത കാലാവസ്ഥയും അനുഭവപ്പെടുക. അതേസമയം ചുഴലിക്കാറ്റ് രാജ്യത്തെ ബാധിക്കുകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. അയർലൻഡിനും ഐസ്‌ലൻഡിനും ഇടയിലൂടെ പോകുന്ന കാറ്റ് ദുർബലമായി ന്യൂനമർദ്ദമാകും. ഇത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് കാരണമാകും.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഡബ്ലിനിൽ നടന്ന ജസ്റ്റിസ് ഫോർ ഹാർവി പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേരി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മേരി വ്യക്തമാക്കി. പാർട്ടിയ്ക്ക് മുൻപിൽ നിലവിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക. അല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുക. ഇതിൽ എന്ത് വേണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സെപ്തംബർ ആകുമ്പോഴേയ്ക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മേരി കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
