ഡബ്ലിൻ: യുദ്ധമുണ്ടായാൽ യൂറോപ്യൻ രാജ്യങ്ങളിലെ കുടുംബങ്ങൾ പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചു. യുകെയുടെ പ്രെയർ വെബ്സൈറ്റിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളത്. അപ്രതീക്ഷിത യുദ്ധം നേരിടാൻ ഏവരും സന്നദ്ധമാകണമെന്നും നിർദ്ദേശമുണ്ട്.
അടിയന്തിര സാഹചര്യം ഉണ്ടായാൽ എല്ലാവരും സുരക്ഷിതമായ ബഫർ ഉറപ്പാക്കണമെന്ന് വെബ്സൈറ്റിലെ കാറ്റലോഗിൽ നിർദ്ദേശിക്കുന്നു. സ്വാഭാവിക യുദ്ധ തയ്യാറെടുപ്പല്ല നടത്തേണ്ടത്. മറിച്ച് വൈദ്യുതി തകരാറുകൾ, ജലക്ഷാമം, കാലാവസ്ഥാ മാറ്റം എന്നിങ്ങനെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾക്കെതിരെയാണ് ജാഗ്രത പുലർത്തേണ്ടത്.
അയർലൻഡിലെയും യൂറോപ്പിലെയും കുടുംബങ്ങൾ കുപ്പികളിൽ വെള്ളവും ആവശ്യമായ ഭക്ഷണ സാധനങ്ങളും സംഭരിക്കണം. ഒരാൾക്ക് 30 ലിറ്റർ വെള്ളം എന്ന തോതിൽ വേണം സംഭരിക്കാനെന്നും നിർദ്ദേശമുണ്ട്.

