കോർക്ക്: വെടിയേറ്റ് മരിച്ച ജനറൽ മൈക്കൽ കോളിൻസിന്റെ സ്മരണയ്ക്കായുള്ള വാർഷിക അനുസ്മരണ യോഗം ഇന്ന് നടക്കും. കൗണ്ടി കോർക്കിലെ ക്രൂക്ക്സ്ടൗണിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പരിപാടി. പരിപാടിയിൽ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ സംസാരിക്കും. 1922 ഓഗസ്റ്റ് 22 ന് ബീൽ ന ബ്ലാത്തിൽ വച്ചായിരുന്നു മൈക്കൽ കോളിൻസ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
പരിപാടിയുടെ ഭാഗമായി രാവിലെ 10.30 മുതൽ പ്രദേശത്തേയ്ക്കുള്ള റോഡ് അടയ്ക്കും. വൈകീട്ട് 5 മണിയ്ക്ക് അനുസ്മരണ പരിപാടി പൂർത്തിയാകുന്നതുവരെ ഈ റോഡ് വഴി പ്രവേശനം ഉണ്ടായിരിക്കില്ല.
മരിക്കുമ്പോൾ കോളിൻസിന് 31 വയസ്സ് ആയിരുന്നു പ്രായം. എല്ലാ വർഷവും ഓഗസ്റ്റ് 22 നോട് ചേർന്നുള്ള ഞായറാഴ്ചകളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാറുള്ളത്.
Discussion about this post

