ഡബ്ലിൻ: എറിൻ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കാലാവസ്ഥാ മാറ്റം. നാളെ മുതൽ അയർലൻഡിൽ ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. കാറ്റ് അറ്റ്ലാന്റിക്കിലൂടെ കടന്ന് പോകുമ്പോഴായിരിക്കും അയർലൻഡിൽ കാറ്റും തണുത്ത കാലാവസ്ഥയും അനുഭവപ്പെടുക.
അതേസമയം ചുഴലിക്കാറ്റ് രാജ്യത്തെ ബാധിക്കുകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. അയർലൻഡിനും ഐസ്ലൻഡിനും ഇടയിലൂടെ പോകുന്ന കാറ്റ് ദുർബലമായി ന്യൂനമർദ്ദമാകും. ഇത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് കാരണമാകും.
Discussion about this post

