ഡബ്ലിൻ: ഡബ്ലിനിൽ മോഷണം തടയാൻ ശ്രമിച്ചയാൾക്ക് പരിക്ക്. 50 വയസ്സുള്ള പുരുഷനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയ്ക്ക് ഫെയർവ്യൂ പാർക്കിൽ ആയിരുന്നു സംഭവം.
പാർക്കിൽ സമയം ചിലവഴിക്കുന്നതിനിടെ മോഷ്ടാവ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. 50 കാരന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post

